Thursday, January 20, 2011


ഗുൽമോഹർ... ഓർമ്മയിലെ ചുവപ്പ്‌

കിനാവിന്‍റെ നൂൽപ്പാലവും കടന്നു, മൗനം മുറിപെടുത്തിയ പദങ്ങളാൽ പോയ കാലത്തിലേക്ക് തിരിഞ്ഞൊഴുകുന്ന നദി പോലെ, കണ്ണെത്താ ദൂരത്തെവിടെയോ പൂത്ത ഗുൽമോഹർ പുഷ്പങ്ങളുടെ ചുവപ്പുരാശിയിൽ നിറയും ആത്മാവിന്‍റെ തുടിപ്പുകൾ  തേടിയലയുമ്പോൾ ആർദ്രമായ നിൻ സ്വരം അകലങ്ങളിൽ  നിന്നെന്നോട് മന്ത്രിക്കുന്നു "മറന്നേ പോവുക മനപൂർവ്വം ഇന്നീ കാറ്റും മരങ്ങളും എന്‍റെ ഹൃദയതാളങ്ങളും; നാളേ സന്ധ്യയുടെ വിശാലതയിൽ ഗുൽമോഹറിന്‍റെ ചുവപ്പായി നിനക്കായി ഞാനുണരും."

വാക്കുകൾക്ക് വിലയേറുന്നു...യാത്രക്കിടയിൽ നഷ്ടമയതെന്താണെന്ന് നിന്‍റെ അസാന്നിധ്യം എന്നെ ഓർമ്മിപ്പിക്കുന്നു... നിന്‍റെ കണ്ണുകളിൽ വിരിഞ്ഞിരുന്ന സ്വപ്നങ്ങളിൽ എന്‍റെ പേര് തെളിഞ്ഞിരുന്നുവെന്നു ഇന്ന് ഞാന്‍ മനസിലാക്കുന്നു... നിശബ്ദമായ കാലടികളോടെ നോക്കിനുമപ്പുറത്തേക്ക് എന്തിനായി നീ നടന്നകന്നു?... അടർന്നു വീണ ചെമ്പൂവിതളുകളിൽ ഓർമ്മകളുടെ കയ്യൊപ്പ്, നിന്‍റെ വിരൽത്തുമ്പിന്‍റെ തണുപ്പ്... എന്‍റെ നഷ്ടങ്ങളുടെ വിങ്ങൽ ....
അടർന്ന പൂക്കൾക്കും ആളുന്ന അഗ്നിക്കും ഒരേനിറം; ചുവപ്പ്.... ഓർമ്മകളുടെ നിറം ചുവപ്പണെന്നോ?


ഉച്ചവെയിൽ കനക്കുന്നു... ഉതിർന്നു വീഴുന്ന പൂക്കൾ നീണ്ടവഴികളിൽ വർണ്ണം വിടർത്തുന്നു. പുറത്തു വെയിൽ  പൊങ്ങിപരക്കുമ്പോഴും പക്ഷേ ഉള്ളിലൊരു തോരമഴക്കുള്ള കാർമേഘം ഉരുണ്ടുകൂടുകയാണ്... നാളെറേ കഴിഞ്ഞിരിക്കുന്നു എന്നിൽ നിന്ന് നീ ഒരുപാട് അകന്നിരിക്കുന്നു.... എങ്കിലും നിന്‍റെ വരവിനേയും കാത്തു എന്‍റെ ഗുൽമോഹർ ഇന്നും പൂവിടുന്നു... നീ വരില്ല എന്നറിഞ്ഞിട്ടും..... 


മുൻപേ നടന്ന നിന്‍റെ നിശ്വാസങ്ങളുടെ കാറ്റിൽ  ഇന്നീ ഈ മരത്തണലിൽ  ഞാൻ തനിച്ചാണ്......

22 comments:

 1. നന്നായിട്ടുണ്ട് ........especially "മറന്നേ പോവുക മനപൂര്‍വം ഇന്നീ കാറ്റും മരങ്ങളും എന്‍റെ ഹൃദയതാളങ്ങളും; നാളേ സന്ധ്യയുടെ വിശാലതയില്‍ ഗുല്‍മോഹറിന്‍റെ ചുവപ്പായി നിനക്കായി ഞാനുണരും." :)

  ReplyDelete
 2. oro pranayam marikkumbozhum oru kavi janikkum....hridhayathil gulmoharinte rakthachuvappomayi...aval varillennnarinjittum poovidan niranja snehavumayi...oro ithalukalum kozhiyumbozhum aa vedhanayil avalkkayi vidarnnu kozhinjathorth santhoshikkan...
  .............bhavukangal

  ReplyDelete
 3. @Renu...ആ വരികള്‍ എന്നേ ഒരുപാട് സ്പര്‍ശിച്ചിട്ടുണ്ട്...എഴുതി കഴിഞ്ഞു എത്രവട്ടം വായിച്ചു എന്നറിയില്ല... ആദ്യത്തെ പോസ്റ്റ്‌ ആണ് എവിടെയോക്ക്കെയോ ചില പോരായ്മകള്‍ ഉണ്ട് ഇന്നു തോന്നുന്നു എന്തായാലും വായിച്ചു കമന്‍റ് തന്നതിന് നന്ദി...

  ReplyDelete
 4. എന്റെ ദിന്റുക്കുട്ടാ... എനിക്ക് വിശ്വസിക്കാന്‍ വയ്യ...
  ഇതിനെ കുറിച്ച് പറയാന്‍ വാക്കുകളും ഇല്ല!

  ഇനിയും ഇനിയും എഴുതൂ.. "ഗുല്‍മോഹര്‍" പോസ്റ്റുകള്‍ കൊണ്ട് നിറയട്ടെ. എന്റെ എല്ലാ ആശംസകളും!

  ഇനി അല്‍പ്പം പേര്‍സണല്‍ കാര്യം. അങ്ങനെ വെറുതെ വിടാന്‍ പറ്റില്ലല്ലോ! അത് മെയില്‍ അയയ്ക്കാം!

  ReplyDelete
 5. അയ്യോ അങ്ങനെ ഒന്നും പറയല്ലേ ചേച്ചി... ചുമ്മാ കുത്തി കുറിച്ച് ഇന്നു മാത്രം എനിക്കിഷ്ട്ടം ചേച്ചി എഴുതന്നത് ഒക്കെ ആണ്... വലിയ എഴുത്തുകാരിയുടെ അടുത്ത് നിന്ന് ഇത്ര നല്ല അനുമോദനം ശെരിക്കും ഒരു പ്രജോദനമാണ് താങ്ക്സ് ചേച്ചി..

  ReplyDelete
 6. shathrootty really i feel jealous.... eniku ingine no talents...keep it up.....write again again n again.........tooo nice tto......

  ReplyDelete
 7. @Nimmy.... hi hi...okey shathroos.... thankz

  ReplyDelete
 8. @ARun.... thanks da.... aduthtathu ezhuthy thudangiyittundu..

  ReplyDelete
 9. മുന്‍പേ നടന്ന നിന്‍റെ നിശ്വാസങ്ങളുടെ കാറ്റില്‍ ഇന്നീ ഈ മരതണലില്‍ ഞാന്‍ തനിച്ചാണ്......
  aliyaa..... aduthathu pettennu post cheyyuu... Kalakki daa...!! Kidilammmm....

  ReplyDelete
 10. അടര്‍ന്നു വീണ ചെമ്പൂവിതളുകളില്‍ ഓര്‍മകളുടെ കയ്യൊപ്പ്, നിന്‍റെ വിരല്‍ത്തുമ്പിന്‍റെ തണുപ്പ്... എന്‍റെ നഷ്ടങ്ങളുടെ വിങ്ങല്‍......super dintuz...hatz off...

  ReplyDelete
 11. നഷ്ടപെട്ട വസന്ത കാലത്തിന്‍റെ
  ഓര്‍മ്മകളില്‍ കാത്തിരിക്കുക...
  ഗ്രീഷ്മപക്ഷത്തെ നനുത്ത പ്രഭാതങ്ങളില്‍,
  നിന്നിലെ പുതിയ പ്രതീക്ഷകള്‍ തളിരിടുമ്പോള്‍,
  അതില്‍ ഒന്ന് അവളാകും വരെ,....

  ReplyDelete
 12. @CV... aduthathu kurachu difrnt aanu da... ethupoleye alla...
  @Gisha... thanks di... nintey post kalkku aay njan wait cheyyunnu... നഷ്ടപെട്ട വസന്ത കാലത്തിന്‍റെ
  ഓര്‍മ്മകളില്‍ കാത്തിരിക്കുക...
  ഗ്രീഷ്മപക്ഷത്തെ നനുത്ത പ്രഭാതങ്ങളില്‍,
  നിന്നിലെ പുതിയ പ്രതീക്ഷകള്‍ തളിരിടുമ്പോള്‍,
  അതില്‍ ഒന്ന് അവളാകും വരെ,....

  mmmm kollam tto

  ReplyDelete
 13. നിന്‍റെ മിഴിയിലെ നക്ഷത്രത്തിളക്കം
  എന്‍റെ പുഞ്ചിരിയില്‍ അലിഞ്ഞു ചേരട്ടെ...
  നിന്‍റെ പ്രണയത്തിനായി എന്‍റെ മിഴിനീരല്ല..
  ജീവന്‍ പോലും നഷ്ടപ്പെടട്ടെ...

  എന്‍റെ ആത്മാവില്‍ നിന്നും പെയ്തിറങ്ങിയ...
  സ്നേഹത്തിന്‍റെ ഗന്ധം ഏറ്റുവാങ്ങാന്‍...
  നിന്‍റെ ആത്മാവ് മാത്രമീ ഭൂമിയില്‍..

  പക്ഷേ..സ്വയമെരിഞ്ഞു വീഴുവാനല്ലെനിക്ക് മോഹം..
  നിന്നിലലിഞ്ഞു ചേരാനാണ്...
  പ്രണയിച്ചു പ്രണയിച്ച് നിന്നിലെ നീയായി മാറാന്‍..

  ReplyDelete
 14. എല്ലാ ആശംസകളും എന്‍റെ പ്രിയ സുഹൃത്തിനു നേരുന്നു.. :):)

  ReplyDelete
 15. @Minnuz.... entey ponney ninney kondu oru tharavum ella 5 mint kittiyal appol kavitha ezhuthum allo ni.... :)

  ReplyDelete
 16. This comment has been removed by the author.

  ReplyDelete
 17. athmavinte anthargalathilninnum nirgalikkunna bahishkaranangalude sphurangangal niranja, agolanthara nirgamanathilude gadgatham veenum pandaramandangi,

  entamooo, kollam machu, ente kavithede athrem varilla keto ithonnum, chunayundel ente kavitha post chey

  nice da, go welll

  ReplyDelete
 18. "അടര്‍ന്നു വീണ ചെമ്പൂവിതളുകളില്‍ ഓര്‍മകളുടെ കയ്യൊപ്പ്, നിന്‍റെ വിരല്‍ത്തുമ്പിന്‍റെ തണുപ്പ്... എന്‍റെ നഷ്ടങ്ങളുടെ വിങ്ങല്‍..."

  athimanoharam..!

  ReplyDelete
 19. @sibi thankz da.
  @VG.. STream kalakkyittundu tto

  ReplyDelete
 20. ഓർമ്മകൾ മനസ്സിനെ
  സന്തോഷത്തിന്റെ നിറ സുഗന്ദ
  കാലത്തേക്ക് യാത്ര
  പോകുന്നു

  ReplyDelete